22 October Tuesday

ആവർത്തന പട്ടികയ്‌ക്ക്‌ 150–-ാം പിറന്നാൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കളമശേരി
മെൻഡലിയേഫിന്റെ ആവർത്തന പട്ടികയുടെ 150–--ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു.  കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്‌തു. ചോദ്യം ചെയ്യലിലൂടെയാണ് ശാസ്ത്രം വളരുന്നതെന്നും  വിദ്യാർഥികൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങിൽ അപ്ലൈഡ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. കെ ഗിരീഷ്‌കുമാർ അധ്യക്ഷനായി. ഡോ. സുസ്മിത ഡെ, ഡോ. സുജ ഹരിദാസ്, ഡോ. ഇ മനോജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ. മുഹമ്മദ് ഷാഫി ക്ലാസെടുത്തു. വിദ്യാർഥികൾക്ക്‌ ലാബ് പരീക്ഷണങ്ങളുടെ പ്രദർശനം, സ്വയം പരീക്ഷണങ്ങൾ ചെയ്യൽ, ക്വിസ് മത്സരം എന്നിവയുമുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top