16 September Monday

ഇടുക്കിയിൽ വെള്ളം 2353.66 അടിയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


ഇടുക്കി
ഇടുക്കി അണക്കെട്ടിൽ ചൊവ്വാഴ്‌ച ജലനിരപ്പ്‌ 2353.66 അടിയായി. അണക്കെട്ടിൽ 48.94 ശതമാനം വെള്ളമുണ്ട്‌. പദ്ധതിമേഖലയിൽ 21.4 മില്ലിമീറ്റർ മഴലഭിച്ചു. 
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ‌് ബുധനാഴ‌്ച രാവിലെ ആറിന‌് 130.15 അടിയിലേക്ക‌് താഴ‌്ന്നു. തലേ ദിവസം ഇത‌് 130.45 അടിയായിരുന്നു. അണക്കെട്ടിലേക്ക‌് സെക്കൻഡിൽ 881 ഘനയടി വീതം വെള്ളമാണ‌് ഒഴുകിയെത്തുന്നത‌്. തമിഴ‌്നാട‌് 1694 ഘനയടി വീതം കൊണ്ടുപോകുന്നുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top