25 August Sunday

തിരൂര്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരൂര്‍ > ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന് സമീപത്ത് തിരൂര്‍ പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂര്‍ വെളളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ്(19) ന്റെ മൃതദേഹമാണ് തിരൂര്‍ ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സും നടത്തിയ സംയുക്ത തിരച്ചിലില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ടാണ് ലബീബിനെ പുഴയില്‍ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചുവെങ്കിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രതികൂല കാലവസ്ഥയും വെളിച്ചക്കുറവും കാരണം രാത്രി തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. തിങ്കളാഴ്ച കാലത്ത് പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരള ഫയര്‍ ആന്റ് റെസ്‌ക്യു മലപ്പുറം, തിരൂര്‍ യൂണിറ്റിലെ അംഗങ്ങളും, എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സിലെ തിരൂര്‍, താനൂര്‍ യൂണിറ്റ് പ്രവര്‍ത്തകരും ആണ് തിരച്ചില്‍ നടത്തിയത്. പുഴയില്‍ നിന്നും കരയിലെത്തിച്ച മൃതദേഹം തിരൂര്‍ എസ് ഐ ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം താനാളൂര്‍ ജുമുഅ മസ്ജിദില്‍ കബറടക്കി. പ്ലസ് ടു കഴിഞ്ഞ് വിദൂര വിദ്യാഭ്യാസമായി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു ലബീബ്.
മാതാവ്: ഖയറു, സഹോദരങ്ങള്‍: മുഹമ്മദ് മുഷ്തീഖ്, മുഹമ്മദ് അല്‍ഫാസ്


 


പ്രധാന വാർത്തകൾ
 Top