23 August Friday

ഇനി വില്ലേജ് ഓഫീസുകളിൽ പണമടയ്‌ക്കാൻ ഇ -പോസ് മെഷീനും

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019



തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇ- പോസ് മെഷീനുകൾ (എടിഎം കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം) ഏർപ്പെടുത്തുന്ന ജോലി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന‌് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ.  ഇ -പോസ് മെഷീനുകൾ ഏർപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് ഓഫീസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ റവന്യൂ ഓഫീസുകളിലെ ഭരണ സംവിധാനം വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ജൂലൈ 31നകം ഇ-പോസ് മെഷീനുകൾവഴി പണം സ്വീകരിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top