15 July Wednesday

4 ട്രെയിൻ ഇന്നെത്തും; രണ്ടെണ്ണം പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


തിരുവനന്തപുരം
ന്യൂഡൽഹി, ജയ്‌പുർ, ജലന്ധർ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ വെള്ളിയാഴ്‌ച തിരുവനന്തപുരത്തെത്തും. ന്യൂഡൽഹി- –-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ് രാവിലെ 5.20 നും ജയ്‌പുർ - –-തിരുവനന്തപുരം എക്സ്‌പ്രസ് രാവിലെ എട്ടിനും ജലന്ധർ - തിരുവനന്തപുരം എക്സ്‌പ്രസ് രാവിലെ 11 നും ഡൽഹി -തിരുവനന്തപുരം എക്സ്‌പ്രസ് പകൽ മൂന്നിനുമാണ് എത്തുക.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ഡൽഹിയിലേക്ക് വെള്ളിയാഴ്‌ച രാത്രി 7.45 നും ജയ്‌പുരേക്ക്‌ രാത്രി എട്ടിനും  ഓരോ ട്രെയിൻ പുറപ്പെടും.      കൂടുതൽ ട്രെയിനുകൾ ഉള്ളതിന്റെ ഭാഗമായി വിപുലമായ ക്രമീകരണങ്ങൾ എർപ്പെടുത്തി. പോകേണ്ട യാത്രക്കാരെ പവർ ഹൗസ് റോഡിലെ കവാടം വഴിയേ പ്രവേശിപ്പിക്കൂ. പല സമയത്തായി  മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന ട്രെയിനുകളിൽനിന്ന് യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യ പരിശോധന നടത്തി പ്രത്യേകം ക്രമീകരിച്ച കവാടങ്ങളിലൂടെ സ്റ്റേഷന് പുറത്തിറക്കും.


പ്രധാന വാർത്തകൾ
 Top