21 August Wednesday

ടി കെ രാമകൃഷ്ണനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


തൃപ്പൂണിത്തുറ
രാഷ‌്ട്രീയ പ്രവർത്തനത്തിനൊപ്പം സാംസ്കാരികരംഗത്തും പ്രാധാന്യം കൊടുത്ത പ്രായോഗിക കമ്യൂണിസ്റ്റായിരുന്നു ടി കെ രാമകൃഷ്ണനെന്ന്  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  കെ രാധാകൃഷ‌്ണൻ പറഞ്ഞു.

എരൂരിൽ ടി കെ സ്മൃതി മണ്ഡപത്തിൽ ടി കെ രാമകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കൽ, എം സ്വരാജ് എംഎൽഎ, ജോൺ ഫെർണാണ്ടസ് എംഎൽഎ, ഏരിയ സെക്രട്ടറി പി വാസുദേവൻ, വി ജി സുധികുമാർ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top