18 June Tuesday

ആപത്തുകാലത്ത‌് ഒപ്പം നിന്നവർക്ക‌് ഈ പുഷ‌്പഹാരം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019കോഴഞ്ചേരി/ റാന്നി
അതിജീവനത്തിന‌് കരുത്തേകിയവർക്ക‌് പുഷ‌്പഹാരം നൽകി വരവേൽപ്പ‌്. ആറൻമുളയിലും റാന്നിയിലും പ്രളയം സർവനാശം വിതച്ച പ്രദേശങ്ങളിൽനിന്നെത്തിയവരാണ‌് ദുരിതമുഖത്ത‌് തങ്ങളെ നെഞ്ചോട‌് ചേർത്ത‌് ജീവിതവും വാസസ്ഥലവും നൽകിയ എൽഡിഎഫ‌് നേതാക്കന്മാർക്ക‌് വരവേൽപ്പ‌് നൽകിയത‌്.  

പ്രളയം ഇടിച്ചിട്ട വീടുകൾ പുനർനിർമിച്ചു കിട്ടിയവരും ഇപ്പോൾ പണിനടക്കുന്ന വീടുകളുടെ ഉടമകളും ഉൾപ്പെടെ ജാഥാ ക്യാപ‌്റ്റൻ കോടിയേരി ബാലകൃഷ‌്ണനെ അണിയിച്ചത‌് സ‌്നേഹ ഹാരങ്ങൾ തന്നെയാണ‌്.

ഏഴിക്കാട‌്, മാലക്കര, നീർവിളാകം, ഇടയാറൻമുള, ഇടശേരിമല, മല്ലപ്പുഴശേരി, കാഞ്ഞിരവേലി, വഞ്ചിത്ര, മേലുകര, കീഴുകര, മാരാമൺ, നെടുപ്രയാർ, തോട്ടപ്പുഴശേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന‌് നൂറുകണക്കിന‌് പ്രളയബാധിതരാണ‌് അതിജീവനത്തിന്റെ സഹായങ്ങൾക്ക‌് നന്ദി പ്രകാശിപ്പിക്കാൻ എത്തിയത‌്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയായ ഏഴിക്കാട‌് 13 വീടുകളാണ‌് ഇതിനകം പുനർനിർമിച്ചത‌്. ബ്ലോക്ക‌് നമ്പർ 151ൽ അമ്മിണി, 139ൽ ശുഭ, 139എ സുനിത, 139ബി ഷൈനി, 112 ബാബു, 126 മനോ‌ജ‌്, 123 ദീപ എന്നിവരുടെ വീടുകളാണ‌് ഇതിനകം പൂർത്തിയായത‌്. കിടങ്ങന്നൂർ വില്ലേജിൽ ഏഴിക്കാട‌് 161ൽ അനില പ്രദീപിന്റെ അടക്കം 220 കുടുംബങ്ങൾക്ക‌് 15 ശതമാനം ആദ്യഘട്ടം തുക ലഭിച്ചുകഴിഞ്ഞു.

പ്രളയത്തെ തുടർന്ന‌് വീടും തൊടിയും പറമ്പുമെല്ലാം ചെളികൊണ്ട‌് മൂടിയപ്പോൾ ചെളി വെട്ടിമാറ്റി പുനരധിവാസത്തിന‌് സഹായിക്കാനെത്തിയത‌് കൊല്ലം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽനിന്ന‌് എൽഡിഎഫ‌് എംഎൽഎമാരുടെയും തിരുവനന്തപുരം മേയറുടെയും നേതൃത്വത്തിലെത്തിയ സന്നദ്ധ സേവകരായിരുന്നു. ജാഥ ഇട്ടിയപ്പാറയിൽ എത്തിയപ്പോൾ പതിവില്ലാത്ത പലരും പങ്കെടുത്തത് നന്ദിസൂചകമായാണ്. പ്രളയത്തിൽ റാന്നി പഞ്ചായത്തിലെ തോട്ടമൺ, മുണ്ടപ്പുഴ, വൈക്കം, മന്ദിരം പ്രദേശങ്ങളും അയിരൂർ പഞ്ചായത്തിന്റെ പകുതിഭാഗവും പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല, ഇട്ടിയപ്പാറ,മാമുക്ക്, ചെത്തോങ്കര ഭാഗവും അങ്ങാടി പഞ്ചായത്തിന്റെ പേട്ട, കരിങ്കുറ്റി, വരവൂർ, പുല്ലൂപ്രം ഭാഗങ്ങളും ചെറുകോൽ പഞ്ചായത്ത് വാഴക്കുന്നം, കീക്കൊഴൂർ, പുതമൺ ഭാഗങ്ങളും പെരുനാട് പഞ്ചായത്ത് പെരുനാട്, കണ്ടംകുളം, മാടമൺ, അരയാഞ്ഞിലി മണ്ണ്, കിസുമം ഭാഗങ്ങളും വെച്ചൂച്ചിറ പഞ്ചായത്തിന്റെ ഇടത്തികാവ് ഭാഗവും നാറാണംമൂഴി പഞ്ചായത്തിലെ നദിയോടുചേർന്നുള്ള ഭാഗങ്ങളും വടശ്ശേരിക്കര പഞ്ചായത്തിലെ പേങ്ങാട്ട് കടവ്, ബംഗ്ലാംകടവ്, ചെറുകുളഞ്ഞി ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. വീടുകളിലും പാതകളിലും കട കളിലും കൃഷിസ്ഥലങ്ങളും ചെളി മൂടിയിരുന്നു.ഇവ നീക്കം ചെയ്യാനും പ്രളയബാധിതർക്ക് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ എത്തിച്ചുനൽകുന്നതിനും മുൻപന്തിയിൽനിന്ന് പ്രവർത്തിച്ചത് സിപിഐ എം ആണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top