19 May Thursday

കെ റെയിൽ പദ്ധതി : സർവേകല്ലുകൾ കോൺഗ്രസുകാർ 
പിഴുതുമാറ്റി: കൂട്ടിന്‌ ബിജെപിക്കാരും

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


അങ്കമാലി
പുളിയനം പാടശേഖരത്തിൽ സ്ഥാപിച്ച കെ റെയിൽ പദ്ധതി സർവേകല്ലുകൾ കോൺഗ്രസുകാർ പിഴുതുമാറ്റി. രണ്ടുദിവസംമുമ്പ്‌ കല്ലുകൾ സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞിരുന്നു. പിന്നീട്‌ പൊലീസിന്റെ സഹായത്തോടെയാണ് പാറക്കടവ് പഞ്ചായത്ത് 16–--ാംവാർഡിൽ ത്രിവേണിഭാഗത്ത് സർവേകല്ലുകൾ സ്ഥാപിച്ചത്.  വ്യാഴം രാത്രി ഏഴ് കല്ലും വെള്ളി പകൽ രണ്ട് കല്ലുകളുമാണ് മാറ്റിയത്. ഈ ഭാഗങ്ങളിൽ സ്ഥാപിച്ച 15 കല്ലുകളിൽ ഒമ്പതും എടുത്തുമാറ്റി. പൊലീസ് എത്തിയതോടെ മറ്റ് കല്ലുകൾ മാറ്റിയില്ല. കല്ലുകൾ എളവൂർ താഴത്തെ പള്ളിയുടെയും കുന്നേൽപള്ളിയുടെയും മുമ്പിലും പുളിയനം കവലയിലും കൊണ്ടിട്ട് റീത്ത് വച്ചു. സംഭവത്തിൽ അങ്കമാലി പൊലീസ് 14 പേർക്കെതിരെ കേസെടുത്തതായി എസ്‌എച്ച്‌ഒ സോണി മത്തായി അറിയിച്ചു. ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്നവരാരും സമരത്തിന്‌ ഉണ്ടായിരുന്നില്ല.

ഡിസിസി അംഗം പി വി ജോസിന്റെയും പാറക്കടവ് മണ്ഡലം പ്രസിഡന്റ്‌ എം പി നാരായണൻ മുഞ്ഞനാട്ടിന്റെയും നേതൃത്വത്തിലായിരുന്നു കല്ലിടൽ തടസ്സപ്പെടുത്തിയതും പിഴുതുമാറ്റിയതും. കോൺഗ്രസ് പ്രവർത്തകരായ പി പി ജോഷി, സി പി ദേവസി, സുനിൽ അരിക്കലാൻ, സി ഡി ഡേവീസ്, ഷാന്റോ പാനികുളം, ജയിൻ സി പാത്താടൻ, ജോർജ്‌ പരിയകത്തൂട്ട്, നിതിൻ ഷാജു തേലപ്പിള്ളി എന്നിവരുമുണ്ടായി. ബിജെപി പാറക്കടവ് മണ്ഡലം ഭാരവാഹികളായ ശ്രീജിത് കാരാപ്പിള്ളിയും ലക്ഷ്മണൻ കുറുമശേരിയും ഇവിടെ എത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top