പെരുമ്പാവൂർ
നാലു വർഷംമുമ്പ് നഷ്ടപ്പെട്ട അമ്മയെ മകൻ അഭയഭവനിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് ചിറ്റൂർ തിരുപ്പതി സ്വദേശി സൂര്യകുമാരിയെയാണ് (53) മകൻ വിനയ് (27) അഭയഭവനിൽ കണ്ടെത്തിയത്. മാനസിക ആസ്വാസ്ഥ്യത്തെത്തുടർന്ന് 2018 മേയിൽ വീട്ടിൽനിന്ന് ഇറങ്ങിവന്നതാണ് സൂര്യകുമാരി. ട്രെയിനിൽ അങ്കമാലിയിൽ ഇറങ്ങിയശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്നതുകണ്ട കോടനാട് പൊലീസാണ് അഭയഭവനിൽ എത്തിച്ചത്. ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയ അവർ മകന്റെ ഫോൺ നമ്പർ ഓർത്തെടുത്തു. അഭയഭവനിലുള്ളവർ ബന്ധപ്പെട്ടപ്പോഴാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് വിനയ് അറിഞ്ഞത്. എൻജിനിയറായ വിനയ് വെള്ളി പകൽ മൂന്നിന് ബന്ധുക്കളോടൊപ്പം കൂവപ്പടിയിലെ അഭയഭവനിലെത്തി. ഡയറക്ടർ മേരി എസ്തപ്പാൻ, കോടനാട് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..