13 November Wednesday

ഉപതെരഞ്ഞെടുപ്പ്‌ : 9.57 ലക്ഷം വോട്ടർമാർ, 896 ബൂത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


 തിരുവനന്തപുരം
സംസ്ഥാനത്ത്‌  തിങ്കളാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ മണ്ഡലങ്ങളിൽ 9,57,509 വോട്ടർമാരുണ്ട്. ആകെ 896 പോളിങ്‌ സ്‌റ്റേഷനുകളാണ് അഞ്ചു മണ്ഡലങ്ങളിലുമായി ഉള്ളത്.  5225  ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്.  മൂന്ന് ട്രാൻസ്‌ജെൻഡറുകളും ഇതിലുൾപ്പെടും.  അരൂരിൽ 1,91,898 വോട്ടർമാരുണ്ട്. കോന്നിയിൽ ആകെ 1,97,956 വോട്ടർമാരുണ്ട്.  ഒരാൾ ട്രാൻസ്‌ജെൻഡറാണ്.  വട്ടിയൂർക്കാവിൽ  മൂന്ന്‌ ട്രാൻസ്‌ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

അഞ്ചു മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിങ്‌ സ്‌റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂരിൽ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിങ്‌ സ്‌റ്റേഷനുകളുമാണുള്ളത്.

തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കാം. പ്രവാസികൾ അവരുടെ അസ്സൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി നൽകണം.


പ്രധാന വാർത്തകൾ
 Top