31 October Saturday

ഇടുക്കി ജലനിരപ്പ്‌ 2381 അടി ; മുല്ലപ്പെരിയാർ ജലനിരപ്പ് 125.8 അടി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


ഇടുക്കി
മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്‌ 2381 അടിയായി. ഞായറാഴ്‌ച രാവിലെ  2380.38 അടിയായിരുന്നു‌. പദ്ധതിപ്രദേശത്ത്‌ 67.40 മില്ലിമീറ്റർ മഴ‌  ലഭിച്ചു‌. ആകെ സംഭരണശേഷിയുടെ 81.63 ശതമാനമായി‌. 2403 അടിയാണ്‌   സംഭരണശേഷി.  മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന്‌  കുണ്ടള,  പൊന്മുടി, കല്ലാർകുട്ടി , പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.

കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ ആറിന് 125.8 അടിയായി ഉയർന്നു. രാവിലെ ആറ്‌ വരെയുള്ള 24 മണിക്കൂറിനുള്ളിൽ  അണക്കെട്ട് പ്രദേശത്ത് 38.4 മില്ലിമീറ്ററും തേക്കടിയിൽ 31 മില്ലിമീറ്ററും മഴ പെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top