08 July Wednesday

പഞ്ചായത്തിൽ 4‌ ദുരിതാശ്വാസ ക്യാമ്പ്‌ ; ഒരെണ്ണം കോവിഡ്‌ ലക്ഷണമുള്ളവർക്കായി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


മഴക്കാല ദുരിതാശ്വാസ ക്യാമ്പുകൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ കുറഞ്ഞത്‌ നാല്‌ കെട്ടിടം ഒരുക്കും. കോവിഡ്‌ പശ്‌ചാത്തലത്തിൽ മഴക്കാലത്തെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ആക്‌ഷൻ പ്ലാനിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച മാർഗ നിർദേശങ്ങളും ഉൾപ്പെടുത്തി. ക്യാമ്പ്‌ നടത്തിപ്പ്‌ ചുമതല വില്ലേജ്‌ ഓഫീസർക്കായിരിക്കും.

കോവിഡ്‌ സാഹചര്യത്തിൽ ദുരിതാശ്വാസത്തിന്‌ കണ്ടെത്തേണ്ട കെട്ടിടങ്ങളെ നാലായി തിരിച്ചു. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളാണ് ആദ്യ വിഭാഗത്തിൽ‌. 60 വയസ്സിന് മുകളിലുള്ളവരെ പ്രത്യേകം താമസിപ്പിക്കാനുള്ളതാണ് രണ്ടാം വിഭാഗം. കോവിഡ് രോഗലക്ഷണമുള്ളവരെ താമസിപ്പിക്കാൻ മുറിയോട് ചേർന്ന് ശുചിമുറി സംവിധാനങ്ങളുള്ള കെട്ടിടങ്ങളാണ് മൂന്നാമത്തേത്‌.ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാൻ മുറിയോടുചേർന്ന്‌ ശുചിമുറി സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് നാലാംവിഭാഗത്തിൽ.

 


പ്രധാന വാർത്തകൾ
 Top