22 May Wednesday

എൽഡിഎഫ് ഓഫീസിനുനേരെ ലീഗ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019


മട്ടാഞ്ചേരി
എൽഡിഎഫ് ഈരവേലി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ മദ്യപിച്ചെത്തിയ ലീഗ് പ്രവർത്തകരുടെ ആക്രമണം. മൂന്ന് പിക് അപ്പ് വാഹനങ്ങളിൽ എത്തിയവർ ഓഫീസിനുനേരെ ഉഗ്രശേഷിയുള്ള പടക്കങ്ങൾ കത്തിച്ച് എറിയുകയായിരുന്നു. സംഭവത്തിൽ പൊള്ളലേറ്റ ഫോർട്ട്കൊച്ചി ഈരവേലി സ്വദേശി അമലി(12)നെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൽഡിഎഫ് പ്രവർത്തകർ ഓഫീസിൽ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയ സമയത്ത‌്  ലീഗുകാർ പടക്കം അകത്തേക്ക‌് എറിയുകയായിരുന്നു.  ആർക്കും ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. മറ്റ് പ്രവർത്തകർക്കും പരിക്കുകളുണ്ട്. ഓഫീസ് കത്തിക്കാനും പ്രവർത്തകരെ അപായപ്പെടുത്താനുമായിരുന്നു ലീഗുകാരുടെ ശ്രമം.
 ഫോർട്ട്കൊച്ചി,- മട്ടാഞ്ചേരി പ്രദേശത്ത്  വൈകിട്ട് നടന്ന യുഡിഎഫ് റോഡ്ഷോ കഴിഞ്ഞെത്തിയ ലീഗ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്.

റോഡ്ഷോയിൽത്തന്നെ ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു.  മട്ടാഞ്ചേരി പ്രദേശത്തെ ലീഗുകാർതന്നെയാണ് ആക്രമണത്തിനെത്തിയതെന്ന് നാട്ടുക്കാർ പറഞ്ഞു.  പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം സെക്രട്ടറി കെ എം റിയാദ്, ലോക്കൽ സെക്രട്ടറി പി എം ഇസ്മുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു


പ്രധാന വാർത്തകൾ
 Top