04 April Saturday

വിഷുവിന്‌ കിട്ടും വിഷമില്ലാത്ത പച്ചക്കറി ; സിപിഐ എം പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


പറവൂർ
സിപിഐ എമ്മിന്റെ ജില്ലാ സംയോജിതകൃഷി ക്യാമ്പയിന്റെ ഭാഗമായി ‘വിഷുവിന്‌ വിഷരഹിത പച്ചക്കറി’ പദ്ധതി തുടങ്ങി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ടി ആർ ബോസ് അധ്യക്ഷനായി. പറവൂർ–വടക്കേക്കര  സഹകരണ ബാങ്കിന്റെ മുറവൻതുരുത്തിലെ സ്ഥലത്താണ് കൃഷി. ബാങ്കിന്റെ ജെഎൽജി ഗ്രൂപ്പുകൾക്കുള്ള പച്ചക്കറിത്തൈ വിതരണം സംയോജിതകൃഷി ജില്ലാ ചെയർമാൻ ടി കെ മോഹനൻ നിർവഹിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ്, ജില്ലാ ആക്ടിങ് സെക്രട്ടറി ഡോ. എൻ രമാകാന്തൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ്, വൈസ് പ്രസിഡന്റ് കെ യു ജിഷ, പള്ളിയാക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എം പി വിജയൻ, കെ ഡി വേണുഗോപാൽ, പി എൻ സജി, ബാങ്ക് പ്രസിഡന്റ് എ ബി മനോജ്, കെ എസ് ജനാർദനൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ 600 ഏക്കറിലാണ്‌ വിഷരഹിത പച്ചക്കറിക്കൃഷി നടത്തുന്നത്.


പ്രധാന വാർത്തകൾ
 Top