28 November Saturday

ചെന്നിത്തല‌യ്‌ക്കെതിരെ ഞങ്ങൾ മിണ്ടില്ല സർ...! ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


തിരുവനന്തപുരം
രമേശ്‌ ചെന്നിത്തല ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തൽ മൂലയിലൊതുക്കി പ്രധാന മാധ്യമങ്ങൾ. ജോസ്‌ കെ മാണിയുടെ പത്ത്‌ കോടി ‘വാഗ്‌ദാന’ത്തിന്‌ പ്രാമുഖ്യം നൽകിയാണ്‌ ചെന്നിത്തലയ്‌ക്കും മറ്റ്‌ രണ്ട്‌ മുൻ മന്ത്രിമാർക്കും മനോരമയും മാതൃഭൂമിയും പ്രതിരോധംതീർത്തത്‌. വാഗ്‌ദാനത്തിനായിരുന്നു പ്രധാന്യം. കോഴ വാങ്ങിയത്‌ എന്ത്‌?.

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിയും മുൻ മന്ത്രിമാരായ കെ ബാബുവിന്‌ 50 ലക്ഷവും വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷവും നൽകിയെന്ന്‌ ഒരേ സ്വരത്തിലാണ്‌ ബിജു രമേശ്‌ വെളിപ്പെടുത്തിയത്‌. ജോസ്‌ കെ മാണിയുടേത്‌ വാഗ്‌ദാനമായിരുന്നെങ്കിൽ ചെന്നിത്തലയും മറ്റ്‌ രണ്ട്‌ മുൻ മന്ത്രിമാരും നോട്ട്‌ എണ്ണിവാങ്ങിയിരുന്നു‌. ഇത്‌ മറയ്‌ക്കാനാണ്‌ ജോസ്‌ കെ മാണിക്കെതിരായ ആരോപണത്തിന്‌ ഊന്നൽ നൽകിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നടന്ന വൻ കോഴ ഇടപാടിലേക്ക്‌ വെളിച്ചംവീശുന്നതാണ്‌ പുതിയ വെളിപ്പെടുത്തൽ. ഇതിനെയാണ്‌ ചെന്നിത്തലയുടെ സ്‌തുതിപാഠകരായ മാധ്യമങ്ങൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്‌.

വാർത്താസമ്മേളനത്തിൽ ബാറുടമയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്‌ ചോദ്യമുയർന്നെങ്കിലും അതൊക്കെ അന്ന്‌ പരിശോധിച്ചെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആരോപണം തെറ്റാണെങ്കിൽ നിയമ നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top