16 December Monday

പി ജെ ജോസഫ്‌ യോഗം ചേരരുതെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


സ്വന്തം ലേഖകൻ
ചൊവ്വാഴ്‌ച കൊച്ചിയിൽ വിളിച്ച കേരള കോൺഗ്രസ്‌ എം ഉന്നതാധികാര സമിതി യോഗവും സ്‌റ്റിയറിങ്‌ കമ്മിറ്റിയും ചേരുന്നതിൽ നിന്ന്‌ പി ജെ ജോസഫിനെ കോട്ടയം മുൻസിഫ്‌ കോടതി വിലക്കി.  ജോസ്‌ വിഭാഗം നേതാക്കളെ കൂട്ടത്തോടെ പുറത്താക്കി പാർടി പിടിച്ചെടുക്കാനുള്ള ജോസഫിന്റെ നീക്കത്തിനാണ്‌ സ്‌റ്റേയിലൂടെ താൽക്കാലിക തിരിച്ചടി നേരിട്ടത്‌.

ഉന്നതാധികാരസമിതിയോഗവും   ജോസ്‌ വിഭാഗം നേതാക്കളുടെ സസ്പെൻഷനുള്ള അംഗീകാരവും കോടതി ഉത്തരവിലൂടെ റദ്ദായി. 20 ജോസ്‌ പക്ഷക്കാരെ പി ജെ ജോസഫ്‌ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. 

അതിനിടെ, കേരള കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്‌ സ്റ്റേ ചെയ്‌ത ഉത്രവിടെനതിരെ കട്ടപ്പന സബ്‌ കോടതിയിൽ അപ്പീൽ. തിങ്കളാഴ്‌ച കട്ടപ്പന സബ് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് മുമ്പാകെയാണ്‌ ജോസ്‌ കെ മാണിവിഭാഗത്തിന്റെ അഭിഭാഷകൻ അപ്പീൽ നൽകിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top