25 August Sunday

സെന്റ‌് തോമസ‌ിൽ ഒ-മ്പതിൽ എട്ട്‌ സീറ്റിലും എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019


തൃശൂർ
തൃശൂർ സെന്റ‌് തോമസ‌്  കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐക്ക‌് ഉജ്വല വിജയം. വൻതോതിൽ നടക്കുന്ന നുണപ്രചാരണങ്ങളെ വിദ്യാർഥികൾ വകവച്ചില്ല. ഓട്ടോണമസ‌് പദവിയുള്ള സെന്റ‌്തോമസിൽ തുടർച്ചയായി നാലാം വർഷമാണ‌് എസ‌്എഫ‌്ഐ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുന്നത‌്.
ജനറൽ സീറ്റിൽ ഒമ്പതിൽ എട്ടും എസ‌്എഫ‌്ഐ വിജയിച്ചു. ഒരു യുയുസി സീറ്റിൽ കെഎസ‌്‌യുവും. 178  ൽ 125  ക്ലാസ‌് പ്രതിനിധികളും എസ‌്എഫ‌്ഐ നേടി. കെഎസ‌്‌യു ദയനീയമായി പരാജയപ്പെട്ടു. എബിവിപിക്ക‌് മത്സരിക്കാൻ പോലും സ്ഥാനാർഥികളെ കിട്ടിയില്ല.

യൂണിയൻ ഭാരവാഹികൾ: കെ അശ്വിൻ(ചെയർമാൻ), ഇ ജിതിൻ പ്രഫുൽ( ജനറൽ സെക്രട്ടറി), അനീറ്റ മാത്യു(വൈസ‌് ചെയർമാൻ), ഹരിത ഇ ചന്ദ്രൻ(ജോ. സെക്രട്ടറി),  മാളവിക വിക്രമൻ(യുയുസി), ആഷിക‌് ബിൻ അബ്ദുൾ ലത്തീഫ‌്(ഫൈൻ ആർട‌്സ‌്), ഫെർജിൻ ജയിംസ‌്(മാഗസിൻ എഡിറ്റർ), ആദിത്യൻ എം ഗിരീഷ‌്( ജനറൽ ക്യാപ‌്റ്റൻ), ഡിറ്റോ ആർ പുതൂക്കര(യുയുസി–-കെഎസ‌്‌യു).


പ്രധാന വാർത്തകൾ
 Top