23 July Tuesday

കെവിൻ ദുരഭിമാനക്കൊല കേസ‌് : ഫോൺ രേഖകളിൽ കൃത്രിമമെന്ന് പ്രതിഭാഗം; ഫോറൻസിക് റിപ്പോർട്ട‌് ശരിയെന്ന‌് ഡിവൈഎസ‌്പി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


കോട്ടയം
കെവിൻ കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ വിവിധ ഫോൺ സംഭാഷണങ്ങൾ വ്യാജമെന്നും  ഫോറൻസിക് ലാബിൽ നിന്ന് ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ പരസ്പര വിരുദ്ധമെന്നും പ്രതിഭാഗം. എന്നാൽ ഫോറൻസിക‌് പരിശോധനാഫലം നേരിട്ട‌് കോടതിയിലേക്കാണ‌് എത്തിയതെന്നും ഇതിൽ  ഇടപെടാനാകില്ലെന്നും  അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ഗിരീഷ് പി സാരഥി പറഞ്ഞു.

പ്രതികളുടെ ഫോൺ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ‌്ത്രീയ തെളിവുകളെ ചോദ്യം ചെയ‌്തായിരുന്നു പ്രതിഭാഗം വാദം. എന്നാൽ പ്രതിഭാഗം വാദം തള്ളിയ ഡിവൈഎസ‌്പി,  ശാസ്ത്രീയ തെളിവുകൾ സംസ്ഥാന ഫോറൻസിക് ലാബിൽ പരിശോധിച്ച‌് ശരിയെന്ന് കണ്ടെത്തിയതാണെന്ന‌ും അവ കൃത്യവും വ്യക്തവുമാണെന്നും കോടതിയിൽ മൊഴി നൽകി. 2018 ആഗസ‌്ത‌് 21 നാണ‌് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത‌്. എന്നാൽ ഫോറൻസിക‌് ലാബിൽ നിന്ന‌് 29ന‌് നേരിട്ട‌് കോടതിയിലേക്ക‌ാണ‌് പരിശോധനാ ഫലം നൽകിയത‌്. ശാസ്ത്രീയമായ തെളിവുകൾ വ്യാജമായി ചമയ‌്ക്കാനോ  ക്രിത്രിമം കാട്ടാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒന്നാം പ്രതി ഷാനു ചാക്കോയും ‌എഎസ്ഐ ബിജുവുമായുള്ള ഫോൺ സംഭാഷണം, ഷാനു ചാക്കോയും അച്ഛൻ ചാക്കോയും തമ്മിലുള്ള വാട‌്സ‌് ആപ്പ‌് ചാറ്റ‌് എന്നിവയിൽ  കൃത്രിമം കാണിച്ചെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആരോപണം. എന്നാൽ ചക്കോ തന്റെ ഫോൺ നശിപ്പിച്ചതായും ഷാനുവിന്റെ മൊബൈൽ ഫോണിൽ നിന്ന‌് ചാറ്റിങ് വിവരങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ടെന്നും ഇത‌്  പരിശോധിച്ച‌് ഉറപ്പുവരുത്തിയെന്നും ഡിവൈഎസ‌്പി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top