27 June Thursday

"താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചിട്ടുണ്ട്‌': പി ജെ ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

തൊടുപുഴ > കേരള കോൺഗ്രസ്‌ എം ചെയർമാൻ സ്ഥാനത്തേക്ക്‌ ജോസ് കെ മാണിയെ പൂർണമായി തഴഞ്ഞ് പി ജെ ജോസഫ്. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് താൽക്കാലിക ചെയർമാൻ കൂടിയായ പി ജെ ജോസഫ്  പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാകണം ചെയർമാനെ തെരരഞ്ഞെടുക്കേണ്ടത്. താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട് വച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. പാർലമെന്ററി പാർടി ലീഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡറെ ആ സ്ഥാനം ഏൽപ്പിക്കണമെന്നതാണ് പാർടിയുടെ ചട്ടമെന്നും ജോസഫ് വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top