30 November Monday

മെട്രോയിൽ പരിശോധനയ്‌ക്ക്‌ ഇൻഫ്രാറെഡ്‌ തെർമോ മീറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


കൊച്ചി
കോവിഡ്‌–-19 വ്യാപനത്തെ തുടർന്ന്‌ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരെ ഇൻഫ്രാറെഡ്‌ തെർമോ മീറ്ററുകൾ ഉപയോഗിച്ച്‌ പരിശോധിക്കാൻ ആരംഭിച്ചു. മെട്രോ പ്ലാറ്റ്‌ഫോമിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പാണ്‌ പരിശോധന. കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസിനാണ്‌ പരിശോധനയുടെ ചുമതല. ‌യാത്രക്കാർക്ക്‌ രോഗലക്ഷണം കണ്ടെത്തിയാൽ ചികിത്സയ്‌ക്കുവേണ്ട നിർദേശം നൽകി തിരികെ അയക്കും.

മെട്രോ ട്രെയിനിൽ യാത്രക്കാർ തമ്മിൽ അകലം പാലിച്ച്‌ ഇരിക്കണമെന്ന്‌ തീരുമാനമെടുത്തിട്ടുണ്ട്‌. ഇതുസംബന്ധിച്ച നിർദേശം ട്രെയിനിലെ എൽഇഡി സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. നിലവിൽ 11 സ്റ്റേഷനിലാണ്‌ പരിശോധനാ സംവിധാനം. വരുംദിവസങ്ങളിൽ എല്ലാ സ്റ്റേഷനിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന്‌ കെഎംആർഎൽ എംഡി അൽകേഷ്‌ കുമാർ ശർമ പറഞ്ഞു.

എല്ലാ ദിവസവും പ്ലാറ്റ്‌ഫോമുകൾ ശുചിയാക്കുന്നതിനൊപ്പം "ബ്രേക്ക്‌ ദി ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി എല്ലാ സ്റ്റേഷനിലും കൈ ശുചിയാക്കൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top