23 October Wednesday

ബിജുവിന്റെ വിജയത്തിന് ഊടും പാവും നെയ്യാന്‍ കുത്താമ്പുള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

ചേലക്കര > കൈത്തറിയുടെ ഈറ്റില്ലമായ കുത്താമ്പുള്ളിയുടെ മനസ്സ് വീണ്ടും പി കെ ബിജുവിനൊപ്പം. ബിജുവിന്റെ വിജയത്തിനായി ഊടും പാവും നെയ്യാന്‍ കച്ചകെട്ടി ഇറങ്ങുമെന്നുതന്നെയാണ് അവരുടെ ഹിതം.പ്രളയത്തിന് ശേഷം ഏറെ പ്രതിസന്ധികളിലായ കുത്താമ്പുള്ളിക്കാര്‍ക്ക് ബിജുവിന്റെ വരവ് പ്രത്യേകാവേശമുണര്‍ത്തി.എരവത്തൊടി നെയ്‌ത്ത് സഹകരണസംഘത്തിലാണ് സ്ഥാനാര്‍ത്ഥി ബിജു വോട്ടഭ്യര്‍ത്ഥിച്ചെത്തിയത്.

സംസ്ഥാന സര്‍ക്കാറിന്റെ യൂണിഫോം പദ്ധതി ഏറ്റവും വിജയകരമായി നടത്തുന്ന സംഘംകൂടിയാണിത്.പ്രതിസന്ധിയിലായ നെയ്‌ത്തുകാരുടെ കണ്ണീരണിഞ്ഞ ജീവിതത്തിന് തണലേകാന്‍ കഴിഞ്ഞ പദ്ധതിയാണിത്.നെയ്‌ത്തു ഗ്രാമങ്ങളുടെ പുനരുജ്ജീവന പാക്കേജായിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്.അരുപതോളം നെയ്‌ത്തുകാരാണ് ഇവിടെയുള്ളത്.എല്ലാവരും ബിജുവിന്റെ വിജയത്തിനായി വോട്ടു രേഖപ്പെടുത്തുമെന്നും പറഞ്ഞു.വേതനം ഒരുമിച്ച് ലഭിക്കുന്നത് മാസാമാസം ലഭിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് എംപിയോടിവര്‍ ആവശ്യപ്പെട്ടത്.പരിഗണിച്ച് വേണ്ടത് ചെയ്യാമെന്നും ഉറപ്പു നല്‍കി.


പ്രധാന വാർത്തകൾ
 Top