03 April Friday

നെടുങ്കണ്ടം കസ്‌റ്റഡി മരണം: ജാമ്യാപേക്ഷയിൽ ഇന്ന്‌ വിധി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


കൊച്ചി
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച വിധി പറയും. പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന സിബിഐയുടെ അപേക്ഷയിലും വിധിയുണ്ടാകും.

ബുധനാഴ്ച വാദം കേട്ടശേഷമാണ് കോടതി ഹർജികൾ വിധിപറയാനായി മാറ്റിയത്. രണ്ടുമുതൽ ഏഴുവരെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ ഇടുക്കി ഉടുമ്പൻചോല കരുണാപുരം നവമിയിൽ സി ബി റെജിമോൻ (48), സിവിൽ പൊലീസ് ഓഫീസർമാരായ ഉടുമ്പൻചോല പുത്തൻവീട്ടിൽ എസ് നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടിൽ സജീവ് ആന്റണി (42), ഹോംഗാർഡ് ഉടുമ്പൻചോല ചോറ്റുപാറ കൊന്നക്കൽ വീട്ടിൽ കെ എം ജെയിംസ് (52), സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ ആലക്കോട് കുന്നേൽ വീട്ടിൽ ജിതിൻ കെ ജോർജ് (31), റൈറ്റർ ഇടുക്കി കൊന്നത്തടി മുനിയറ ഇഴുമലയിൽ വീട്ടിൽ റോയ് പി വർഗീസ് (54) എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് സംബന്ധിച്ച് പ്രതിഭാഗം നിയമപ്രശ്നം ഉയർത്തിയതോടെ ആദ്യം ഇടക്കാല ജാമ്യം അനുവദിച്ച ആറുപേരെയും പിന്നീട് റിമാൻഡ്‌ ചെയ്‌തു. പ്രതികളെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചത്.


പ്രധാന വാർത്തകൾ
 Top