22 May Sunday

ജില്ലയിൽ 73,997 കുട്ടികൾ 
വാക്സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർഥിനി


കൊച്ചി
ജില്ലയിൽ 15നും 18നുമിടയിൽ പ്രായമുള്ള 2580 കുട്ടികൾ ബുധനാഴ്ച കോവിഡ് പ്രതിരോധവാക്സിനെടുത്തു. ഇതുവരെ 73,997 കുട്ടികൾക്ക് ആദ്യഡോസ് നൽകി. ആദ്യഘട്ട വാക്സിൻ വിതരണം ഇരുപത്തൊന്നോടെ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. സ്കൂളുകൾ കേന്ദ്രീകരിച്ചും 32 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെയുമാണ് വാക്സിൻ നൽകുന്നത്.

പൊതുവിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 80 ശതമാനം കുട്ടികളും ഹൈസ്കൂൾ വിഭാ​ഗത്തിൽ 50 ശതമാനം കുട്ടികളും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതായി ഡിഡിഇ ഹണി ജി അലക്സാണ്ടർ പറഞ്ഞു. ശേഷിക്കുന്നവർക്ക് ഇരുപത്തൊന്നിനകം ആദ്യഡോസ് വാക്സിൻ ലഭ്യമാക്കും. ജില്ലയിൽ 1.7 ലക്ഷം കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top