29 February Saturday

ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


പാലക്കാട്
അന്തരിച്ച മുൻ കേരള ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ  ഗാലറി തകർന്നുവീണു. നിരവധി  പേർക്ക് പരിക്ക്. ഉദ്ഘാടനച്ചടങ്ങ് നടക്കുന്നതിനിടെയാണ്‌ ആയിരത്തോളമാളുകൾ ഇരുന്ന ഗാലറി തകർന്നത്‌. ഞായറാഴ്‌ച രാത്രി 8.45നാണ് സംഭവം. ഇരുപതിലധികം പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അഗ്നിരക്ഷാസേനയും കാണികളും ചേർന്നാണ്‌ തകർന്ന ഗാലറിയിൽനിന്ന് ആളുകളെ രക്ഷിച്ചത്.

മുൻ ഇന്ത്യൻ താരങ്ങളായ ബൈചുങ്‌ ബൂട്ടിയ, ഐ എം വിജയൻ എന്നിവരടക്കം മത്സരത്തിന് തയ്യാറായി മൈതാനത്ത് എത്തിയപ്പോഴായിരുന്നു അപകടം.  200 മീറ്ററോളം നീളത്തിലായിരുന്നു താൽക്കാലിക ഗാലറി.  അപകടത്തെത്തുടർന്ന് മത്സരം ഉപേക്ഷിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷനാണ്‌ സൗഹൃദ മത്സരം സംഘടിപ്പിച്ചത്‌.


പ്രധാന വാർത്തകൾ
 Top