14 December Saturday

കോട്ടപ്പുറം ജലോത്സവം : ആവേശത്തിരയേറി തുരുത്തിപ്പുറവും ചെറിയപണ്ഡിതനും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019


പറവൂർ
ആവേശകരമായ 27–-ാം കോട്ടപ്പുറം ജലോത്സവത്തിൽ എ - വിഭാഗത്തിൽ ടിബിസി തുരുത്തിപ്പുറത്തിന്റെ അനുജലദാസ് ക്യാപ്റ്റനായുള്ള തുരുത്തിപ്പുറം ഒന്നാംസ്ഥാനം കരസ്ഥമാക്കി. തുരുത്തിപ്പുറം എസ്എസ്ബിസിയുടെ പൊഞ്ഞണത്തമ്മയ്ക്കാണ് രണ്ടാംസ്ഥാനം. ബി വിഭാഗത്തിൽ കൊച്ചിൻ ടിബിസിയുടെ രൂപേഷ് ക്യാപ്റ്റനായുള്ള ചെറിയപണ്ഡിതനാണ് ഒന്നാംസ്ഥാനം. പടമാട്ടുമ്മൽ ബോട്ട്‌ ക്ലബ്ബിന്റെ ഷെൽട്ടൻ ക്യാപറ്റനായുള്ള സെന്റ് സെബാസ്റ്റ്യൻ നമ്പർ ടുവിനാണ് രണ്ടാംസ്ഥാനം. ഏറ്റവും നല്ല അമരക്കാരനുള്ള സമ്മാനം തുരുത്തിപ്പുറത്തിന്റെ അനുജലദാസും മികച്ച അണിയംകാരനുള്ള സമ്മാനം ബിനു ഇട്ടിത്തറയും കരസ്ഥമാക്കി. ജലോത്സവം ഗവ. ചീഫ് വിപ്പ് കെ രാജൻ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി. എംഎൽഎമാരായ വി ആർ സുനിൽകുമാർ, ഇ ടി ടൈസൻ, സംഘാടകസമിതി ഭാരവാഹികളായ കെ എസ് കൈസാബ്, വി എം ജോണി, സി വി വിപിൻചന്ദ്രൻ, സി കെ ശശി എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top