26 October Monday

സർക്കാർ ചേർത്തുപിടിച്ചു; എഴുപത്തിരണ്ടു ദിവസം നീണ്ട ചികിത്സയ്‌ക്കുശേഷം ടൈറ്റസ്‌ വീട്ടിലേക്ക്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

രോഗമുക്തനായ ടൈറ്റസിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന്‌ ആരോഗ്യ പ്രവർത്തകർ വീട്ടിലേക്ക്‌ യാത്രയാക്കുന്നു


കൊല്ലം
ആഞ്ഞിലിമൂട്‌ ചന്തയിലെ മത്സ്യവിൽപ്പനക്കാരനായ ടൈറ്റസ് കോവിഡ്‌ ബാധിച്ചാണ് ജൂലൈ ആറിന്‌ കൊല്ലം ഗവ. മെഡിക്കൽ കോളേജിലെത്തുന്നത്‌‌‌. അന്നുതന്നെ ശ്വാസകോശവിഭാഗം ഐസിയുവിലേക്ക്‌ മാറ്റി. 43 ദിവസം വെന്റിലേറ്ററിൽ.

ചികിത്സയ്‌ക്കിടെ വില്ലനായെത്തിയ കോവിഡ്‌  മാറിയെങ്കിലും അമ്പത്തിരണ്ടുകാരനായ ഇയാളുടെ‌ ആന്തരികാവയവങ്ങൾ പലതും പ്രവർത്തിക്കാതായി. രോഗം രൂക്ഷമായതോടെ ടൈറ്റസ്‌ മരിച്ചു എന്നുവരെ നാട്ടിൽ വാർത്ത പരന്നു. എന്നാൽ, ഡോക്‌ടർമാരുടെയും സർക്കാരിന്റെയും കരുതലും ഇടപെടലും ഈ സാധാരണക്കാരന്‌ കൈത്താങ്ങായി.

എഴുപത്തിരണ്ടു ദിവസം നീണ്ട ചികിത്സയ്‌ക്കുശേഷം ശാസ്‌താംകോട്ട പള്ളിശ്ശേരിക്കൽ ബഥേൽ വീട്ടിലേക്ക്‌ ടൈറ്റസ്‌ മടങ്ങി. ഫിസിയോതെറാപ്പി ചികിത്സയിലൂടെ ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്തു‌‌. 32 ലക്ഷം രൂപയാണ്‌ ടൈറ്റസിന്റെ ചികിത്സയ്‌ക്കായി സർക്കാർ ചെലവഴിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top