31 October Saturday

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല : അയ്യായിരത്തോളം ഫോൺ രേഖ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


സ്വന്തം ലേഖകൻ
വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ നേതാക്കളെ കൊന്ന കേസിൽ കോൺഗ്രസ്‌ നേതാക്കളു2ടെ ഫോൺരേഖകൾ പരിശോധിച്ചു തുടങ്ങി.  സംഭവ ദിവസം പ്രാദേശിക നേതാക്കൾ പ്രതികളുമായി സംസാരിച്ചതിന്‌ തെളിവുണ്ട്‌. ഇവർ ഉന്നത കോൺഗ്രസ്‌ നേതാക്കളുമായി  ബന്ധപ്പെട്ടോ എന്ന്‌ കണ്ടെത്താനാണ്‌ ഫോൺ പരിശോധന. അയ്യായിരത്തോളം ഫോൺ രേഖയാണ്‌ പൊലീസ്‌ പരിശോധിക്കുന്നത്‌.

ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌ എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ്‌ അടുത്ത ദിവസം രാസപരിശോധനയ്‌ക്ക്‌ അയക്കും. ഇതിനായി കോടതിക്ക്‌ കൈമാറി.

കത്തി, വെട്ടുകത്തി എന്നിവ ഉപയോഗിച്ചുള്ള മുറിവാണ്‌ മരണ കാരണമെന്ന്‌ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക്‌ സർജൻമാർ സ്ഥിരീകരിച്ചിരുന്നു. അടുത്ത ആഴ്‌ച ഫോറൻസ്‌ സർജൻമാരെ സംഭവസ്ഥലത്ത്‌ എത്തിച്ച്‌ പരിശോധന നടത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top