24 October Thursday

ഇ പത്മനാഭനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
എൻജി യൂണിയൻ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ 29–-ാം  ചരമ വാർഷികദിനാചരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ ഏരിയ പ്രസിഡന്റ് ലിൻസി വർഗീസ്, കളമശേരിയിൽ വി ദീപ, കൊച്ചിയിൽ പി വി ലാലു, തൃപ്പൂണിത്തുറയിൽ എ എൻ ബേബി രാജൻ, മൂവാറ്റുപുഴയിൽ കെ കെ സുശീല, കോതമംഗലത്ത് എ പി ഗിരിജ, പെരുമ്പാവൂരിൽ പി വി സുനിജ, സിറ്റിയിൽ കെ ഡി  ഷാലു,  കടവന്ത്രയിൽ പാക്സൻ ജോസ്, പറവൂരിൽ  കെ കെ അശോകൻ, ആലുവയിൽ എൻ എ മണി, കൂത്താട്ടുകുളത്ത് രാഗേഷ് പിള്ള എന്നിവർ പതാക ഉയർത്തി. 

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ  അനുസ്മരണ യോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു.  എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദു റഹിം, ഇ പത്മനാഭൻ അനുസ്മരണപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എ അൻവർ, യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജോഷി പോൾ എന്നിവർ സംസാരിച്ചു.
 


പ്രധാന വാർത്തകൾ
 Top