19 September Thursday

കൈത്തറി മേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


കൊച്ചി
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ഓണം കൈത്തറി വിൽപ്പന മേള തുടങ്ങി. ജില്ലാതല ഉദ്ഘാടനം എറണാകുളം കെപിസിസി ജങ്ഷനിലെ ഹാൻവീവ് ഷോറൂമിൽ മേയർ സൗമിനി ജയിൻ നിർവഹിച്ചു. ഹാൻവീവ് ഡയറക്ടർ ബോർ​ഡ് അം​ഗം വി ജി രവീന്ദ്രൻ, റീജണൽ മാനേജർ ഇ എ ഏലിയാസ്, കോർപറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

കോട്ടൺ, കൈത്തറി വസ്ത്രം, പട്ട്‌, കസവു സാരി, ചുരിദാർ മെറ്റീരിയൽ, കിടക്കവിരി തുടങ്ങിയവ ലഭ്യമാണ്‌. സർക്കാർ, അർധ സർക്കാർ, സ്കൂൾ, ബാങ്ക്, കമ്പനി ജീവനക്കാർക്ക് തവണവ്യവസ്ഥയിൽ 20 ശതമാനം ​സർക്കാർ റിബേറ്റോടുകൂടി തുണിത്തരം വാങ്ങാൻ അവസരമുണ്ട്‌. സെപ്‌തംബർ 10ന്‌ സമാപിക്കും.
 


പ്രധാന വാർത്തകൾ
 Top