11 July Saturday

സ്വര്‍ണം പൊള്ളുന്നു; പവന് 35,040

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് തിങ്കളാഴ്ച 30 രൂപ വർധിച്ച് 4380 രൂപയും പവന് 240 രൂപ ഉയർന്ന് 35,040 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.

തുടർച്ചയായ മൂന്നാംദിവസമാണ് വില വർധന. 15ന് 34,400 രൂപയിലെത്തിയ പവൻവില 16ന്‌‌ 34,800 രൂപയായി. ലോക്‌ഡൗണ്‍ ആരംഭിക്കുമ്പോള്‍ പവന് 30,640 രൂപയായിരുന്നു. ആ​ഗോളവിപണിയിൽ വില ഔൺസിന് 1762 ഡോളറാണ്‌. രണ്ടുമാസത്തിനിടെ 300 ഡോളർ കൂടി.


പ്രധാന വാർത്തകൾ
 Top