19 June Wednesday

ചരിത്രത്തോടുള്ള അവഹേളനം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019


തിരുവനന്തപുരം
ചാന്നാർ കലാപം പാഠഭാഗത്തിൽനിന്ന‌് മാറ്റിയ നടപടി ചരിത്രത്തോടുള്ള അവഹേളനമാണെന്ന‌് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു.  
ചരിത്രത്തെ കാവിവൽക്കരിക്കാനും വരേണ്യ വൽക്കരിക്കാനുമുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണിത‌്. അധഃസ്ഥിത ജനവിഭാഗം നടത്തിയ ഐതിഹാസികമായ മാറുമറയ്ക്കൽ പ്രക്ഷോഭത്തെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി  എൻസിഇആർടി നവോത്ഥാനത്തെ വെല്ലുവിളിക്കുകയാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും  സെക്രട്ടറി എ എ റഹീമും പ്രസ്താവനയിൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top