14 December Saturday

അതിഥി തൊഴിലാളികൾക്കും റേഷൻ ഉറപ്പ്‌: മന്ത്രി പി തിലോത്തമൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

കൊച്ചി > ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിനനുസൃതമായി അതിഥി തൊഴിലാളികൾക്കും റേഷൻ വിതരണം ആരംഭിക്കുമെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ എറണാകുളം പ്രസ്‌ക്ലബ്ബിൽ സംഘടിപ്പിച്ച ‘ദേശീയ ഭക്ഷ്യഭദ്രതാ നിയമം’ മാധ്യമ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

സംസ്ഥാനത്ത് നിലവിൽ 40 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്‌. ഇവരിൽ പലരും കുടുംബസമേതമാണ് തൊഴിൽ തേടിയെത്തുന്നത്. എന്നാൽ, ഇവർക്ക് റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വീടുകളിലേക്ക് റേഷൻ എത്തിച്ചുനൽകുന്ന പദ്ധതിയും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം അഡ്വ. ബി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസർ ബി ജ്യോതികൃഷ്ണ, പ്രസ്‌‌ക്ലബ്‌ സെക്രട്ടറി പി ശശികാന്ത്, കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ ടി ശോഭ  എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രഹാസൻ വടുതലയെ ചടങ്ങിൽ ആദരിച്ചു.


പ്രധാന വാർത്തകൾ
 Top