24 November Tuesday

കത്തിയതിൽ ‘രേഖകൾ’ ഇല്ലെന്ന്‌ അന്വേഷകസംഘവും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


തിരുവനന്തപുരം
സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകളിൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഒരു രേഖയും ഇല്ലെന്ന്‌  ഉദ്യോഗസ്ഥ അന്വേഷണത്തിലും കണ്ടെത്തി. ഐഎഎസ്‌ ഉദ്യോഗസ്ഥനായ കൗശികിന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സമിതിയുടേതാണ്‌ കണ്ടെത്തൽ. ഭാഗികമായി കത്തിയത്‌ ഏതാനും പകർപ്പുകളും ഗസറ്റ്‌ വിജ്ഞാപനവുമാണ്‌. അവയുടെ പട്ടിക സമിതിയുടെ റിപ്പോർട്ടിനൊപ്പമുണ്ട്‌. ഇതിൽ എൻഐഎ, കസ്‌റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എന്നിവ ആവശ്യപ്പെട്ട ഒരു രേഖയും ഇല്ല. കത്തിയ  കടലാസുകൾ അന്വേഷകസംഘം ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌.  

ആവശ്യപ്പെട്ട 13 രേഖ പൊതുഭരണ വകുപ്പ്‌ പൊളിറ്റിക്കൽ വിഭാഗത്തിൽനിന്ന്‌ ലഭിച്ചിരുന്നുവെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ രസീത്‌ ശനിയാഴ്‌ച ദേശാഭിമാനി പുറത്തുവിട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ചെന്നിത്തലയുടെ മറ്റൊരു പ്രചാരണംകൂടി പൊളിക്കുന്ന വിവരം പുറത്തുവന്നത്‌.

പ്രോട്ടോകോൾ ഹാൻഡ്‌ ബുക്ക്, കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ പകർപ്പ്‌, തിരിച്ചറിയൽ കാർഡ്‌ വിവരം, എക്‌സംപ്‌ഷൻ സർട്ടിഫിക്കറ്റ്‌ വിവരം തുടങ്ങിയവയാണ്‌ എൻഐഎ, കസ്‌റ്റംസ്‌, ഇഡി എന്നിവ ആവശ്യപ്പെട്ടത്‌. ഇതെല്ലാം കൈമാറിയിരുന്നു. അതിനു‌ശേഷമാണ്‌ ഷോർട്‌‌ സർക്യൂട്ട്‌മൂലം തീപിടിത്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top