13 November Wednesday

രമിത്ത്‌ ചെന്നിത്തലയുടെ മാർക്ക് വിവാദം സിബിഐ അന്വേഷിക്കണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


തിരുവനന്തപുരം
പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവിൽ സർവീസ് പരീക്ഷാ അഭിമുഖ മാർക്കുമായി ബന്ധപ്പെട്ട്  ഉയർന്നുവരുന്ന ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2017ലാണ്‌ രമിത്തിന്‌ അഭിമുഖപരീക്ഷയിൽ  അസാധാരണമാംവിധം ഉയർന്ന മാർക്ക് ലഭിച്ചത്.

എഴുത്തുപരീക്ഷയിൽ കിട്ടിയ മാർക്ക് 828 ആയിരുന്നു. ഒന്നാം റാങ്ക് നേടിയ ദുരിഷെട്ടി അനുദീപിന് 950 മാർക്കുമുണ്ടായിരുന്നു. എഴുത്തുപരീക്ഷയിൽ 608–--ാം റാങ്കുകാരനായിരുന്ന പ്രതിപക്ഷ നേതാവിന്റെ മകൻ അഭിമുഖപരീക്ഷയിൽ അസാധാരണമായി  വർധിച്ച മാർക്ക് നേടിയാണ് 206–--ാം റാങ്കിലേക്ക് എത്തിയത്. എഴുത്തുപരീക്ഷയിൽ ചെന്നിത്തലയുടെ മകനേക്കാൾ  മാർക്ക് ലഭിച്ച 394 പേർ അവസാന റാങ്ക് ലിസ്റ്റിൽ അദ്ദേഹത്തിനു പിറകിലായി. അഭിമുഖത്തിലെ മാർക്കുകൊണ്ടു മാത്രമാണ് റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയതെന്ന് വ്യക്തമാണ്‐പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top