20 November Wednesday

മിൽമ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


കോഴിക്കോട്‌
പുതിയ കാലത്തിന്റെ വിപണിയിൽ ചുവടുറപ്പിക്കാൻ മിൽമ ഉൽപ്പന്നങ്ങൾ ഓൺലൈനിലും.  സ്വിഗ്ഗിയിലൂടെയാണ്‌ ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്ക്‌ എത്തിക്കുന്നത്‌.
ഒരു മാസം മുമ്പാണ്‌ പുതിയ സംരംഭത്തിന്‌ മിൽമ തുടക്കമിട്ടത്‌. കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലെ  ടൗൺ കേന്ദ്രീകരിച്ചാണ്‌  ആദ്യ ഘട്ടത്തിൽ വിൽപ്പന.
മിൽമ ഐസ്‌ക്രീം, പേഡ, നെയ്‌, പായസക്കൂട്ട്‌, പുട്ടുപൊടി, ദോശമാവ്‌, കെയ്‌ക്കുകൾ, ഗുലാബ്‌ജാം മിൽമ ജാക്‌, കോക്കനട്ട്‌ ബർഫി, ബദാം, ചോക്ലേറ്റ്‌, മാംഗോ തുടങ്ങിയ ഫ്‌ളേവറുകളിലുള്ള  പാനീയങ്ങൾ തുടങ്ങിയവയാണ്‌  ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്‌.

നഗരങ്ങളിലെ എട്ട്‌ മീറ്റർ ചുറ്റളവില്‍ സിഗ്ഗി പ്രതിനിധികൾ ഉൽപ്പന്നങ്ങൾ എത്തിക്കും. കോഴിക്കോട്‌ എരഞ്ഞിപ്പാലം മിൽമ ഷോപ്പിയിൽനിന്നും പാലക്കാട്‌ സീ സ്‌റ്റാർ ഷോപ്പിയിൽനിന്നുമാണ്‌ സ്വിഗ്ഗി സാധനങ്ങൾ ശേഖരിക്കുന്നത്‌.  ഓൺലൈന്‍ വില്‍പ്പനക്ക്‌ ആളുകളിൽനിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന് മിൽമ എംഡി വിജയകുമാരൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top