13 December Friday

എസ‌്എഫ‌്ഐയിൽ പ്രവർത്തിച്ചതിന‌് പുറത്താക്കി ; വിദ്യാർഥി ആത്മഹത്യക്ക‌് ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019


എസ‌്എഫ‌്ഐ ക്യാമ്പിൽ പങ്കെടുക്കുകയും  വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ അംഗമാവുകയും ചെയ‌്തതിന‌്  കോളേജിൽനിന്ന‌് പുറത്താക്കിയ വിദ്യാർഥി ആത്മഹത്യക്ക‌് ശ്രമിച്ചു. ആർഎസ‌്എസ‌് നിയന്ത്രണത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിലെ  ഒന്നാംവർഷ  ബിരുദ വിദ്യാർഥി ആകാശാ(19)ണ‌് ഞരമ്പ‌് മുറിച്ച‌് ആത്മഹത്യക്ക‌് ശ്രമിച്ചത‌്. ബുധനാഴ‌്ച ഉച്ചയോടെ  ചോര വാർന്ന‌് അവശനിലയിലായ ആകാശിനെ കൂട്ടുകാർ ഇരിട്ടി താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചു.

അവധിദിനത്തിൽ പേരട്ടയിൽ നടന്ന എസ‌്എഫ‌്ഐ പഠനക്യാമ്പിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു  ഭീഷണിയും പുറത്താക്കലും . വാട‌്സ‌് ആപ‌് ഗ്രൂപ്പിനെക്കുറിച്ചറിഞ്ഞ മാനേജർമാരും പ്രിൻസിപ്പലും  വിദ്യാർഥികളെ ഭീഷണിപ്പെടുത്തി . ഗ്രൂപ്പിൽനിന്ന‌് ഒഴിവാകണമെന്ന‌് ആവശ്യപ്പെട്ടു. എസ‌്എഫ‌്ഐ  ക്യാമ്പിൽ  കുട്ടികൾ  പങ്കെടുത്തതോടെ കോളജ‌് അധികൃതരുടെ ഭീഷണി ഇരട്ടിച്ചു. തിങ്കളാഴ‌്ച  കോളജ‌് പ്രിൻസിപ്പലിന്റെ മുറിയിൽ ഓരോ വിദ്യാർഥിയേയും വിളിച്ച‌് വരുത്തി  ഭീഷണി തുടർന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായതിനെ തുടർന്നാണ‌് ജീവനൊടുക്കാൻ ആലോചിച്ചതെന്ന‌്  ആകാശ‌് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top