24 August Saturday

യൂണിവേഴ‌്സിറ്റി കോളേജ‌് തിങ്കളാഴ‌്ച തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019



യൂണിവേഴ‌്സിറ്റി കോളേജിന്റെ പുതിയ പ്രിൻസിപ്പലായി തൃശൂർ കുട്ടനെല്ലൂർ അച്യുതമേനോൻ സ‌്മാരക ഗവ‌. കോളേജ‌് പ്രിൻസിപ്പൽ സി സി ബാബുവിനെ നിയമിച്ചു. വെള്ളിയാഴ‌്ച രാവിലെ ചുമതലയേൽക്കും. തിങ്കളാഴ‌്ചമുതൽ കോളേജ‌് തുറന്നു പ്രവർത്തിക്കും.യൂണിവേഴ‌്സിറ്റി കോളേജിലെ പിരിച്ചുവിട്ട  എസ‌്എഫ‌്ഐ യൂണിറ്റ‌്  കമ്മിറ്റിക്ക‌് പകരമായി 25 അംഗ അഡ‌്ഹോക് കമ്മിറ്റി  രൂപീകരിച്ചു. കോളേജിലെ രണ്ടാംവർഷ എംഎ വിദ്യാർഥിയും കേരള സർവകലാശാലാ യൂണിയൻ ചെയർമാനുമായ എ ആർ റിയാസ‌് കൺവീനറും  അവസാനവർഷ ബിരുദ വിദ്യാർഥിനി എം ബി വീണ ജോയിന്റ‌് കൺവീനറുമാണ‌്. വിദ്യാർഥി സംഘർഷത്തിൽ കുത്തേറ്റ അഖിൽ ചന്ദ്രനും പുതിയ കമ്മിറ്റിയിലുണ്ട‌്.

മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ സുഖംപ്രാപിച്ചുവരികയാണ‌്. അഖിലിൽനിന്നും ചികിത്സിച്ച ഡോക്ടറിൽനിന്നും പൊലീസ‌് ബുധനാഴ‌്ച മൊഴിയെടുത്തു. പാട്ടുപാടിയത‌് ആക്രമിച്ചവർ വിലക്കിയെന്നും ഇതേതടർന്നുള്ള പ്രശ‌്നങ്ങളാണ‌് സംഘർഷത്തിൽ കലാശിച്ചതെന്നും അഖിൽ മൊഴിനൽകി. സംഘർഷത്തിനിടെ ആർ ശിവരഞ‌്ജിത്താണ‌് കുത്തിയതെന്നും എ എൻ നസീം പിടിച്ചുവച്ചെന്നും മൊഴിനൽകി.

കേസിൽ റിമാൻഡിൽ കഴിഞ്ഞ ശിവരഞ‌്ജിത്തിനെയും നസീമിനെയും മൂന്ന‌ു ദിവസത്തേക്ക‌് പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടു. തിങ്കളാഴ‌്ചമുതൽ വിദ്യാർഥികൾക്ക‌് കോളേജിൽ തിരിച്ചറിയൽ കാർഡ‌് നിർബന്ധമാക്കും. അധ്യാപകരെയും ജീവനക്കാരെയും സ്ഥലംമാറ്റി പുതിയവരെ നിയമിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന‌് കോളേജ‌് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ കെ സുമ അറിയിച്ചു.  ഹോസ‌്റ്റൽ അനുവദിച്ച മുഴുവൻ വിദ്യാർഥികളുടെയും വിവരം പൊലീസിന‌് കൈമാറി.ഹോസ‌്റ്റലിൽ താമസക്കാരായ വിദ്യാർഥികളുടെ വിശദവിവരം നോട്ടീസ‌് ബോർഡിൽ പരസ്യപ്പെടുത്താൻ വാർഡന‌് നിർദേശം നൽകി.


പ്രധാന വാർത്തകൾ
 Top