30 July Friday

ജില്ലയിൽ 1322 പേർക്ക് 
കോവിഡ്‌ ; 1899 പേർക്ക് 
രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


കൊച്ചി
ജില്ലയിൽ നാല്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1322 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ ഒമ്പതുപേർ രോഗികൾ ആയപ്പോൾ സമ്പർക്കംവഴി 1257 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ- 52. 1899 പേർ രോഗമുക്തി നേടി. 1793 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39,440 ആണ്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 235 പേരെ  ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ച്‌  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,220.

ബാർബർ ഷോപ്പുകൾ തുറക്കാം
ജില്ലയിലെ ബാർബർ ഷോപ്പുകൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം പ്രവർത്തനാനുമതി നൽകി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കാം.

കൊച്ചി നഗരത്തിൽ കോളനികൾ കേന്ദ്രീകരിച്ചുള്ള കോവിഡ് വാക്സിനേഷന്‌ തിങ്കളാഴ്ച തുടക്കമാകും. കോളനികളിലെ 60 വയസ്സിനുമുകളിലുള്ള എല്ലാവർക്കും വാക്സിൻ ഉറപ്പാക്കും. വാക്സിനേഷൻ നടപടികൾക്ക് തടസ്സം നേരിടുന്ന ദുർബലവിഭാഗങ്ങൾക്കായി പ്രത്യേക വാക്സിനേഷൻ പദ്ധതി തയ്യാറാക്കാൻ കലക്ടർ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി.

മഴക്കാലപ്രവർത്തനങ്ങൾക്കായി മേജർ ഇറിഗേഷൻവകുപ്പിന് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അഞ്ചുലക്ഷം രൂപ അനുവദിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ എം അനിൽകുമാർ, എഡിഎം എസ് ഷാജഹാൻ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top