25 May Monday

പക്ഷികൾക്ക്‌ ദാഹമകറ്റാൻ മൺപാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


ആലുവ
ശ്രീമൻ നാരായണന്റെ ‘ജീവജലത്തിനൊരു മൺപാത്രം’ പദ്ധതി ഈ വർഷം ഭാരത്‌ സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌സിലെ ലക്ഷം വിദ്യാർഥികളെ  പങ്കെടുപ്പിച്ച്‌  സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. മൺപാത്രങ്ങൾ ശ്രീമൻ നാരായണൻ  മിഷൻ തയ്യാറാക്കി.

വേനലിൽ പക്ഷികൾക്ക്‌ വെള്ളം നൽകാൻ തുറസ്സായ സ്ഥലങ്ങളിൽ മൺപാത്രം വയ്‌ക്കുന്ന പദ്ധതി മുൻവർഷങ്ങളിൽ ജില്ലയിൽ നടപ്പാക്കിയിരുന്നു. പദ്ധതി അന്തർദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു. തായ്‌വാൻ ആസ്ഥാനമായ ദി സുപ്രീം മാസ്‌റ്റർ ചാങ്‌ഹായ്‌ ഇന്റർനാഷണൽ, ദി ഷൈനിങ്‌ വേൾഡ്‌ കംപാഷൻ അവാർഡ്‌ നൽകി ശ്രീമൻ നാരായണനെ  ആദരിച്ചു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം വേനലവധിക്ക്‌ തൃശൂർ സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌സ്‌ ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഹാളിൽ മന്ത്രി സി രവീന്ദ്രനാഥ്‌ നിർവഹിക്കും. ഏറ്റവും നല്ല പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന ഓരോ ജില്ലയിലെയും ഓരോ യൂണിറ്റിന്‌ ട്രോഫിയും മെമന്റോയും നൽകും.  സംസ്ഥാനത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌  ട്രോഫിയും  മെമന്റോയും  ക്യാഷ്‌ അവാർഡും സമ്മാനിക്കും.


പ്രധാന വാർത്തകൾ
 Top