17 May Tuesday

തൃപ്പൂണിത്തുറയിൽ സ്കൂൾ 
കുട്ടികളെല്ലാം വാക്‌സിനേറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


തൃപ്പൂണിത്തുറ
സ്കൂൾ വിദ്യാർഥികൾക്ക് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കി തൃപ്പൂണിത്തുറ നഗരസഭ കേരളത്തിൽ ഒന്നാമതായി. 15 സ്കൂളുകളിലായി 15നും 18 വയസ്സിനും ഇടയിലുള്ള മൂവായിരത്തോളം വിദ്യാർഥികൾക്ക് സ്കൂളിലെത്തി വാക്സിൻ നൽകിയാണ് നഗരസഭ നേട്ടം കൈവരിച്ചത്. ജനുവരി 10ന് തൃപ്പൂണിത്തുറ സെന്റ്‌ ജോസഫ് കോൺവന്റ്‌ ഗേൾസ് സ്കൂളിൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്ത ക്യാമ്പയിൻ തിങ്കളാഴ്‌ച ചോയ്സ് സ്കൂളിൽ സമാപിച്ചു.

തൃപ്പൂണിത്തുറ താലൂക്കാശുപത്രി, അർബൻ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പയിൻ. വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, സി എ ബെന്നി, യു കെ പീതാംബരൻ, ജെ എച്ച് ഐ സഞ്ജുമോഹൻ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top