27 February Thursday

പൗരത്വബിൽ വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കുന്ന ഫാസിസ്റ്റ് നിയമം : ഡോ. ബിജു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020



മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ വിഭജിക്കുകയും മനുഷ്യനെ പരസ്പരം വെറുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വ ഹീനമായ നടപടികളുടെ തുടക്കമാണ് പൗരത്വബിൽ. ഭരണഘടന അട്ടിമറിക്കാനുള്ള ഈ നീക്കം ഫാസിസ്റ്റ് ഭരണകൂടം കെട്ടിപ്പടുക്കാനുള്ള ചുവടുവയ്‌പ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.

ജർമൻ നാസിഭരണകാലത്തെ കുപ്രസിദ്ധമായ ഔഷ് വിറ്റ്സ്  ക്യാമ്പുകൾ പോലെ ഇന്ത്യൻ പൗരന്മാരിൽ അനേകം പേരെ കൂട്ടക്കുരുതി നടത്താനുള്ള തടങ്കൽ പാളയങ്ങൾ നിർമിക്കുന്നെന്ന വാർത്ത തന്നെ നടുക്കം ഉണ്ടാക്കുന്നു. രാജ്യത്തെ അക്രമത്തിന്റെയും വെറുപ്പിന്റെയും അനിശ്ചിതത്വങ്ങളിലേക്ക് കൊണ്ടുപോകാൻ മാത്രമേ ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികളുടെ ഈ നടപടി സഹായിക്കൂ. മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിച്ച്‌ വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കുന്ന ഈ ഫാസിസ്റ്റ് നിയമം എതിർക്കപ്പെടുക തന്നെ വേണം.


പ്രധാന വാർത്തകൾ
 Top