05 December Thursday

കണ്ണഞ്ചിപ്പിച്ച് 5 ചുവന്ന താടികൾ അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


തൃപ്പൂണിത്തുറ
കഥകളിപ്രേമികളുടെ കണ്ണഞ്ചിപ്പിച്ച് അഞ്ചു ചുവപ്പൻ താടിവേഷങ്ങൾ അരങ്ങു തകർത്തു. കളിക്കോട്ട പാലസിലെ വേദിയിലാണ് കഥകളി കേന്ദ്രത്തിന്റെ  പരിപാടിയിൽ രൗദ്രസ്വഭാവമുള്ള  അഞ്ചു താടിവേഷങ്ങൾ രണ്ടു കഥകളിലായി അരുണാപഞ്ചകം എന്ന പേരിൽ അരങ്ങേറിയത്.  കല്ലേകുളങ്ങര രാഘവ പിഷാരോടി രചിച്ച രാവണോത്ഭവത്തിലെ ആദ്യഭാഗവും അപൂർവവുമായ മാലി, സുമാലി, മാല്യവാൻ എന്നീ മൂന്നു ചുവന്നതാടികളും കൊട്ടാരക്കര തമ്പുരാൻ രചിച്ച ബാലിവധത്തിലെ ബാലീ സുഗ്രീവൻ എന്നീ വേഷങ്ങളും ആസ്വാദകർക്ക്  പുതിയൊരനുഭവം ഉളവാക്കി. യുവം എന്ന കഥകളിയിലെ യുവകലാകാരന്മാരുടെ കൂട്ടായ്മയാണ്  അരുണാപഞ്ചകം അവതരിപ്പിച്ചത്. മാലി, സുമാലി, മാല്യവാന്മാരായി കലാമണ്ഡലം ശ്രീജിത്ത് സുന്ദരൻ, കലാമണ്ഡലം ഷിബി ചക്രവർത്തി, കലാമണ്ഡലം നീരജ് എന്നിവരും ബാലീ സുഗ്രീവന്മാരായി കലാമണ്ഡലം ചിനോഷ് ബാലൻ, കലാമണ്ഡലം അരുൺ രാജു എന്നിവരും അരങ്ങിലെത്തി.
 


പ്രധാന വാർത്തകൾ
 Top