13 December Friday

ഫസല്‍ കേസ്‌ വിചാരണ അതിവേ​ഗം പൂര്‍ത്തിയാക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
തലശേരി ഫസൽ കൊലക്കേസിന്റെ വിചാരണ ഉടൻ പൂർത്തിയാക്കാൻ സിബിഐ കോടതിക്ക്‌ ഹൈക്കോടതി നിർദേശം നൽകി. സിബിഐയുടെ കള്ളക്കേസിൽനിന്ന് വിടുതൽ തേടി കാരായി രാജനും കാരായി ചന്ദ്രശേഖരനും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനായി ഹാജരാക്കിയ രേഖകൾ ഉടൻ സിബിഐ കോടതിക്ക്‌ കൈമാറാൻ ഹൈക്കോടതി രജിസ്ട്രിക്ക് ജസ്റ്റിസ് വി രാജാ വിജയരാഘവൻ നിർദേശം നൽകി. യഥാർഥ രേഖകൾവച്ച് സിബിഐ കോടതി വിചാരണ ഉടൻ ആരംഭിക്കണമെന്നാണ് നിർദേശം.

2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെട്ടത്. പ്രതികൾ ആർഎസ്എസുകാരാണെങ്കിലും സിബിഐ പ്രതിയാക്കിയത് കാരായി രാജനും ചന്ദ്രശേഖരനും അടക്കമുള്ളവരെയാണ്. 2012 ജൂൺ 10ന് കുറ്റപത്രം നൽകിയ കേസിൽ 2013 നവംബർ ഏഴിനാണ് കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം ലഭിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയുള്ളതിനാൽ അന്നുമുതൽ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. ഈ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. അപേക്ഷയിലെ ആവശ്യം അംഗീകരിക്കാതെ വിചാരണ അതിവേഗം പൂർത്തിയാക്കാൻ ഉത്തരവിടുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top