13 November Wednesday

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലൻസ്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


പാലാരിവട്ടം പാലം അഴിമതിക്കുപിന്നാലെ പൊതുമരാമത്ത്‌ മുൻ സെക്രട്ടറി ടി ഒ സൂരജിനെതിരെ മറ്റൊരു വിജിലൻസ്‌ കേസുകൂടി. മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അനുബന്ധ റോഡുകൾക്ക്‌ കരാർ നൽകിയതിൽ 35 കോടി രൂപയുടെ അഴിമതി നടത്തിയെന്ന പരാതിയിൽ സൂരജിനെതിരെ കേസ്‌ രജിസ്‌റ്റർചെയ്‌ത്‌ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി ഉത്തരവിട്ടു. ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച്‌ അനുബന്ധ റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിലൂടെ കോടികളുടെ വെട്ടിപ്പ്‌ നടത്തിയെന്നാണ്‌ പരാതി.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി കെ എസ് രാജു, ചീഫ് എൻജിനിയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിങ്‌ ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, അണ്ടർ സെക്രട്ടറി എസ്  മാലതി, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു അരങ്ങത്ത്‌, കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top