24 August Saturday

ഗൂഡല്ലുരിൽ കാട്ടാന കർഷകനെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ഗൂഡല്ലൂർ> വൃദ്ധകർഷകനെ കാട്ടാന്ചവിട്ടിക്കൊന്നു.  കോത്തഗിരി റേഞ്ചിൽ, കണ്ഡിപട്ടിയിൽ, എൻ.  നഞ്ചന്റെ മകൻ എൻ  ബാലൻ (73) ആണ്‌ മരിച്ചത്‌. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.   പാട്ടത്തിനെടുത്ത തന്റെ തേയില തോട്ടത്തിലേക്ക് ചൊവ്വാഴ്‌ച പോയ ബാലൻ വൈകിട്ടും വീട്ടിലേക്ക് മടങ്ങിയെത്തില്ല.തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും   കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെയോടെ പമ്പാറയ്ക്ക് അടുത്തുള്ള കിഴെകോത്തഗിരി ബോമാൻ കാപ്പിതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനടുത്ത്  ആനപീണ്ഡവും ആനയുടെ കാൽ പാടും കണ്ടു. മൃതദേഹത്തിൽ  മുറിവടയാളങ്ങളുമുണ്ട്.  മൃതദേഹം  കോത്തഗിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം   കുടുംബാംഗങ്ങൾക്ക് വിട്ട് കൊടുത്തു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top