22 August Thursday

കൊലപ്പെടുത്തിയത‌് 33 എസ‌്എഫ‌്ഐക്കാരെ ; എസ‌്എഫ‌്ഐക്കാർ പ്രതിസ്ഥാനത്തുള്ള ഒറ്റ കൊലക്കേസ്‌ പോലുമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019


സ്വന്തം ലേഖകൻ
കലോൽസവ വേദിയിൽ വെട്ടിവീഴ‌്ത്തിയ കൊച്ചനിയൻ, കോളേജിലേക്കുള്ള യാത്രയിൽ ബസിൽ നിന്നും പിടിച്ചിറക്കി വെട്ടിക്കൊന്ന എ അജയ‌്, എറ്റവും ഒടുവിൽ മഹാരാജാസിന‌് മുമ്പിൽ പിടഞ്ഞുവീണ അഭിമന്യൂ.കേരളത്തിലെ കലാലയങ്ങളിൽ തല്ലിക്കൊഴിക്കപ്പെട്ട എസ‌്എഫ‌്ഐ പ്രവർത്തകരുടെ പട്ടികയിൽ 33 പേരുകളാണ‌് ഉള്ളത‌്.

സൈമൺ ബ്രിട്ടോയെ പോലെ പാതി ജീവൻ ബാക്കിവച്ച‌് വിട്ടവരുടെ എണ്ണം അതിലും എത്രയോ ഏറെ. ഖദർ ധാരികളും ആർഎസ‌്എസ‌്, എൻഡിഎഫ‌് ക്രിമിനലുകളുമാണ‌് ഈ കൊലകൾക്ക‌് പിന്നിൽ പ്രവർത്തിച്ചത‌്. അതേസമയം എസ‌്എഫ‌്ഐ പ്രവർത്തകർ പ്രതികളായ ഒരു കൊലപാതക കേസും കേരളത്തിൽ രജിസ‌്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ഇത‌് മറച്ചുവച്ചാണ‌് യൂണിവേഴ‌്സിറ്റി കോളേജിലെ ഒരു അക്രമ സംഭവത്തിന്റെ തക്കം നോക്കി എസ‌്എഫ‌്ഐക്കെതിരെ സംഘടിതമായ ആക്രമണത്തിന‌് മാധ്യമങ്ങളും മറ്റും രംഗത്തുള്ളത‌്.

കേരളത്തിൽ കൊല്ലപ്പെട്ട 33 എസ‌്എഫ‌്ഐ പ്രവർത്തകരിൽ പത്തുപേരെ വകവരുത്തിയത‌് കെഎസ‌്‌ യുക്കാരാണ‌്. എസ‌്എഫ‌്ഐ സംസ്ഥാന ജോയിന്റ‌് സെക്രട്ടറി കെ വി സുധീഷ‌് അടക്കം 12 പേരെ ആർഎസ‌്എസുകാരാണ‌് കൊന്നത‌്. എംഎസ‌്എഫ‌ും പിഡിപിക്കാരും എൻഡിഎഫും മുതൽ ദളിത‌് പാന്തേസ‌് വരെ എസ‌്എ‌ഫ‌്ഐ പ്രവർത്തകരുടെ കൊലയാളികളുടെ കൂട്ടത്തിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top