21 July Sunday

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങള്‍: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തിരുവനന്തപുരം > കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുന്നത് വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാനുസൃതമായ മികവോടെ പുതിയ മേഖലകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ ആരംഭിക്കുകയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല ആസ്ഥാനത്ത് ഡോ. കെ ആര്‍ നാരായണന്‍ സ്‌മാരക വിദ്യാര്‍ഥി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു.

പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാലം മാറുമ്പോള്‍ ചട്ടപ്പടി കോഴ്സുകള്‍ മാത്രം പോരാ. കേരളത്തില്‍നിന്ന് വേണ്ടത്ര അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ പറഞ്ഞിരുന്നു.

പുതിയ മേഖലകള്‍ തുറക്കുമ്പോള്‍ അത്തരത്തിലുള്ള പഠനത്തിനുള്ള കോഴ്‌സുകളാണ് ആവശ്യം. ഇത്തരം കോഴ്സുകള്‍ക്ക് നമ്മുടെ നാട്ടില്‍ മാത്രമല്ല, പുറത്തും ആവശ്യക്കാരുണ്ട്. ഇതിനുള്ള തുടക്കമായാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ എല്ലാ പി.ജി, ഡിഗ്രി ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ ക്ലാസ് തുടങ്ങാനും അടുത്തവര്‍ഷം കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാസമയം സര്‍ട്ടിഫിക്കറ്റുകളും വിവരങ്ങളും ലഭിക്കാതിരുന്നത് മുമ്പൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിച്ചിരുന്നു. പുതിയ സേവന കേന്ദ്രം ഈ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top