01 April Wednesday

കേന്ദ്രനയങ്ങൾക്കെതിരെ കേരളത്തിന്റെ ചെറുത്തുനിൽപ്പ്‌ അഭിമാനകരം: അടൂർ ഗോപാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കൊച്ചി
ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണ്‌ നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥയുമെന്നും അതിനെതിരായ എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ‘കലയും ചെറുത്തുനിൽപ്പും’ എന്ന വിഷയത്തിൽ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രനയങ്ങൾക്കെതിരെ രാജ്യത്ത് വ്യാപക പ്രതിരോധമുണ്ടായി. കേരളത്തിൽ വലിയരീതിയിൽ ചെറുത്തുനിൽപ്പുണ്ടായത് അഭിമാനകരമായ കാര്യമാണ്. തെറ്റായ നീക്കങ്ങളെ ചെറുക്കുന്നതിനായി  വിദ്യാർഥികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കണം. രാജ്യത്ത് ഒരുപാട് ഭീതി പടർന്നിട്ടുണ്ട്.

പ്രതിഷേധമില്ലാതാവുന്നത് മോശമായ അവസ്ഥയാണ്. അഭിപ്രായം പറയേണ്ടവർപോലും മിണ്ടാതിരിക്കുകയാണെന്ന്‌ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top