25 May Saturday

പ്രളയാനന്തര പുനർനിർമാണം : അങ്കമാലിക്ക് 4.45 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019


അങ്കമാലി 
കേരളത്തിലെ പ്രളയക്കെടുതിയോടനുബന്ധിച്ച പുനർനിർമാണ പ്രവൃത്തികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാർലമെന്റ‌് അംഗങ്ങൾ സംസ്ഥാനത്ത് അനുവദിച്ച പ്രത്യേക വികസനപാക്കേജിൽനിന്ന‌് അങ്കമാലി നിയോജകമണ്ഡത്തിലെ വിവിധ പ്രവൃത്തികൾക്കായി 4.45 കോടി രൂപ  അനുവദിച്ചതായി  റോജി എം ജോൺ എംഎൽഎ അറിയിച്ചു. ഗവ. എൽപിഎസ്, പാറക്കടവ് (1 കോടി 20 ലക്ഷം), ഗവ. എൽപിഎസ്, വട്ടപറമ്പ് (1 കോടി 20 ലക്ഷം), ഗവ. എൽപിഎസ്, മാമ്പ്ര (1 കോടി 20 ലക്ഷം), മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം  (15 ലക്ഷം), മൂക്കന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രം ( 50 ലക്ഷം), മൂക്കന്നൂർ പഞ്ചായത്തിലെ ശങ്കരൻ കുഴിയിലെ സബ് സെന്റർ ( 20 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത‌്. 


പ്രധാന വാർത്തകൾ
 Top