14 December Saturday

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ശബരിമല > മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് പ്രസാദം വിതരണം ചെയ്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.കെ എസ് രവി, അഡ്വ.എന്‍ വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം ഹര്‍ഷന്‍, രാഹുല്‍ ആര്‍ നായര്‍ ഐപിഎസ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, തുടങ്ങിയവരും എത്തിയിരുന്നു.

ഡിസംബര്‍ 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ.

 


പ്രധാന വാർത്തകൾ
 Top